Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Jose Pulickal.

Pathanamthitta

ദൈ​വിക ശു​ശ്രൂ​ഷ​യ്‌​ക്കാ​യി മ​ക്ക​ളെ സ​മ​ര്‍​പ്പി​ച്ച മാ​താ​പി​താ​ക്ക​ള്‍ അ​നു​ഗൃ​ഹീ​ത​ര്‍: മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ദൈ​വം ന​ല്‍​കി​യ ഏ​റ്റ​വും വ​ലി​യ ദാ​ന​മാ​യ ജീ​വ​നെ സ്വീ​ക​രി​ക്കു​ക​യും ദൈ​വിക ശു​ശ്രൂ​ഷ​യ്‌​ക്കാ​യി മ​ക്ക​ളെ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്‌​ത മാ​താ​പി​താ​ക്ക​ള്‍ അ​നു​ഗൃ​ഹീ​ത​രെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍. രൂ​പ​ത​യു​ടെ സു​വ​ര്‍​ണ​ജൂ​ബി​ലി വ​ര്‍​ഷ​ത്തോ​ട്‌ ചേ​ര്‍​ന്ന്‌ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ല്‍ ന​ട​ത്തി​യ വൈ​ദി​ക​രു​ടെ​യും സ​മ​ര്‍​പ്പി​ത​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍. അ​നു​ഗ്ര​ഹ​മാ​യി സ്വീ​ക​രി​ച്ച മ​ക്ക​ളെ അ​നു​ഗൃ​ഹീ​ത ശു​ശ്രൂ​ഷ​യ്ക്കാ​യി സ​മ​ര്‍​പ്പി​ച്ച​പ്പോ​ള്‍, നി​ങ്ങ​ളു​ടെ മ​ക്ക​ള്‍ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ഇ​ട​ങ്ങ​ളും നി​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളും അ​നു​ഗ്ര​ഹ​മാ​കു​മെ​ന്നും മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സം​ഗ​മ​ത്തി​ല്‍ രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​യും ആ​ര്‍​ച്ച്‌ പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, രൂ​പ​ത അ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ർ റോ​സ്‌​മി എ​സ്‌​എ​ബി​എ​സ്‌, രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജി പു​ളി​യം​കു​ന്നേ​ല്‍, റീ​ജെ​ന്‍റ് ബ്ര​ദ​ര്‍ ജെ​റി​ന്‍ വാ​ണി​യ​പ്പു​ര​യ്‌​ക്ക​ല്‍, രൂ​പ​ത, ഫൊ​റോ​ന, ഇ​ട​വ​ക എ​ക്‌​സി​ക്യു​ട്ടീ​വ്‌ അം​ഗ​ങ്ങ​ള്‍, അ​നി​മേ​റ്റേ​ഴ്‌​സ്‌ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്ന്‌ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up